അമീബിക് മസ്തിഷ്‌കജ്വരം: ജേർണലോ റിപ്പോർട്ടോ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ജേണലിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പഠനം നടന്നത് 2013ൽ തന്നെയെന്നും റിപ്പോർട്ടിൽ അന്നത്തെ സർക്കാർ യാതൊരു നടപടിയും എടുത്തില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പിന്നീട് പഠനം തുടരാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ ലേഖനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരൂ. പിന്നീട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മറ്റൊരു ജേർണലാണ്. ഇതിന് സർക്കാരുമായി ബന്ധമില്ല. 2013ൽ സർക്കാരിനെ നേരിട്ട അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2018ലെ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ടാണിത്. കഴിഞ്ഞ സർക്കാർ നടപടിയെടുത്തില്ല എന്നതാണ് പ്രശ്നം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടികൾ വേണമെന്ന് അധികാരികളെ അറിയിച്ചിരുന്നു. സത്യം ഇതാണെങ്കിലും മാധ്യമങ്ങളുടെ കൺക്ലൂഷൻ അതല്ലെന്നും മന്ത്രി വിശദീകരിച്ചു.