“ജെസിബി” ഇതിനായും ഉപയോഗിക്കാം ; മധ്യവയസ്കന്റെ പുറം ചൊറിയുന്ന വീഡിയോ വൈറലായി

നിര്‍മ്മാണമേഖലയില്‍ അടക്കം വിവിധ രംഗങ്ങളില്‍ വലിയ ഉപയോഗമുളള ഒരു വാഹനമാണ് ജെസിബി. ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുകയാണ് ഈ വീഡിയോ. ‘പുറം ചൊറിഞ്ഞാല്‍ എന്താ ചെയ്യാ’ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് വീഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്.
കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. നിര്‍മ്മാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്‌ക്കന്‍ പുറം ചൊറിഞ്ഞത്. തുണി ഉപയോഗിച്ച് പുറം ചൊറിയാന്‍ ശ്രമിച്ചുവെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററുടെ സഹായം തേടുകയായിരുന്നു. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റര്‍ ജെസിബി പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം.