KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ച് ജില്ലയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു. ചെര്‍ക്കള ഇന്ദിരാനഗറിലെ എം.പി കരീം (51), കുമ്പഡാജെ മവ്വാര്‍ പെരിഞ്ചയിലെ ശങ്കരന്‍ (65), ആദൂര്‍ മല്ലാവാരത്തെ കുഞ്ഞിരാമ മണിയാണി (85), പുത്തിഗെയിലെ വാമന ആചാര്യ (79), പുലിക്കുന്നിലെ നഫീസ (64) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കരീം കോവിഡ് ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. പരേതരായ എം.പി മൊയ്തുവിന്റെയും റാബിയയുടേയും മകനാണ്. ഭാര്യ: ഖദീജ. സഹോദരങ്ങള്‍: ബഷീര്‍, അബ്ബാസ്, സുബൈര്‍, സിദ്ദീഖ്, സത്താര്‍, ബീഫാത്തിമ, ആയിഷാബി, ഉമൈബ, നുസൈബ.
കുഞ്ഞിരാമ മണിയാണി അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുഞ്ഞിരാമയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പരേതായയാ വെളുത്തമ്മ. മക്കള്‍: യശോദ, സുനന്ദ, ബാലകൃഷ്ണ, ശാരദ, ഇന്ദിര, സുധാമ, ജയന്തി, ബേബി, രാഘവ. മരുമക്കള്‍: ബാലകൃഷ്ണ, ഗോപാല, സവിത, ശ്രീധര മുള്ളേരിയ, ശ്രീധര പുത്തൂര്‍,സവിത, കൊറഗ, ഭാസ്‌കര, പ്രേമ. ശങ്കരന്‍ റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പരിയാരത്തേക്ക് മാറ്റി. അവിടെ വെച്ചാണ് മരിച്ചത്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ഗുരുകിരണ്‍, പുരുഷോത്തമ, സരസ്വതി, സഹോദരങ്ങള്‍: കൃഷ്ണ, ശ്രീധര, ബാബു, ഗോവിന്ദ, മോഹിനി, അംബിക, പുഷ്പ. വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു നഫീസ മരിച്ചത്.
പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഭര്‍ത്താവ്: അബ്ദുല്‍ജലീല്‍. മകന്‍: റിയാസുദ്ദീന്‍. മരുമകള്‍: സുഹ്‌റാബി ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി, മറിയുമ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!