KSDLIVENEWS

Real news for everyone

ഫേസ്ബുക്കില്‍ പരിചയപ്പെട്ട് വിവാഹം കഴിച്ച 53കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

SHARE THIS ON

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ 53കാരിയെ വിവാഹം കഴിച്ചെന്ന് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍(Nude Photos) പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.

ചിറ്റയം പ്രശാന്ത് ഭവനില്‍ പ്രദീപ് നായര്‍(44) എന്നയാളാണ് അറസ്റ്റിലായത്. കൊല്ലം അഞ്ചാലുമൂട് പൊലീസാണ്(Kerala police) ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ, വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പ്രദീപ് നായരുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്ക് വഴിയാണ് പ്രദീപ് നായര്‍ 53കാരിയുമായി അടുക്കുന്നത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. എന്നാല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായര്‍ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയത്.

അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടില്‍ വെച്ച്‌ താലി കെട്ടുകയും തുടര്‍ന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടില്‍വെച്ചും ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനിടെ പരാതിക്കാരിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പ്രദീപ് നായര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

അടുത്തിടെ അവധി കഴിഞ്ഞ വിദേശത്ത് മടങ്ങിയെത്തിയപ്പോഴാണ് പ്രദീപ് നായര്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇതേക്കുറിച്ച്‌ പ്രദീപ് നായരോട് ചോദിച്ചപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രദീപ് നായര്‍, പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് 53കാരി പൊലീസില്‍ പരാതി നല്‍കിയത്.

പോണ്‍ വീഡിയോ കാണാന്‍ കമ്ബനി അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവാക്കി; കാമുകിക്ക് നല്‍കിയത് 85 ലക്ഷം

പോണ്‍ വീഡിയോ (Porn Videos) കാണാനായി കമ്ബനി അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച അക്കൗണ്ടന്റ് പിടിയില്‍. 2019 നും 2020 നും ഇടയ്ക്ക് ഒരു കോടി രൂപയാണ് ഇയാള്‍ കമ്ബനിയുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത്.

-Murder for Sambar | ‘സാമ്ബാറിന് രുചിയില്ല’; അമ്മയെയും സഹോദരിയെയും യുവാവ് വെടിവെച്ച്‌ കൊലപ്പെടുത്തി

ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോ കാണാനും കാമുകിയുടെ അക്കൗണ്ടിലേക്കുമായാണ് ഇയാള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇര്‍ഫാന്‍ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ അക്കൗണ്ടന്റായ തുഷാര്‍ സേജ്പാല്‍ ആണ് പൊലീസ് പിടിയിലായത്.

പോണ്‍ വീഡിയോസിന് അടിമയായ തുഷാര്‍ സേജ്പാല്‍ അഡല്‍റ്റ് വീഡിയോസ് ഇന്റര്‍നെറ്റില്‍ കാണാനായി കമ്ബനിയുടെ അക്കൗണ്ടില്‍ നിന്ന് 16 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. ഇതികൂടാതെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാള്‍ കാമുകിക്കും കമ്ബനി അക്കൗണ്ടില്‍ നിന്ന് പണം കൈമാറി.

ഉത്തര്‍പ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാര്‍ ഓണ്‍ലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്ബനി അക്കൗണ്ടില്‍ നിന്നും സേജ്പാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാള്‍ കാമുകിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

സേജ്പാലിന്റെ മേധാവിയായ ഇര്‍ഫാന്‍ രാജ്കോട്ടില്‍ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്റെ മാസ അടവുകള്‍ നോക്കാന്‍ സേജ്പാലിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ മാസം നല്‍കേണ്ട അടവ് സേജ്പാല്‍ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!