KSDLIVENEWS

Real news for everyone

കണ്ണൂർ എഡിഎം മരിച്ച നിലയിൽ; സംഭവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

SHARE THIS ON

കണ്ണൂർ: കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ മനോവിഷമം ആകാം മരണകാരണമെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ദിവ്യയുടെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ എ ഡി എം വഴി വിട്ട് പ്രവർത്തിച്ചു എന്നാണ് ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും വേണ്ടിവന്നാൽ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.

യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത് എന്നാണ് വിവരം.

error: Content is protected !!