KSDLIVENEWS

Real news for everyone

തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്; സംഭവം തിരുവനന്തപുരം നഗരമധ്യത്തില്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തില്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്. പൂജപ്പുര ജംഗ്ഷനില്‍ കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം.

പെട്രോളുമായി നടന്നു പോകുന്നതുകണ്ട് വഴിയാത്രക്കാരന്‍ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചു. ഇവര്‍ എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കയ്യിലിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി. ഉടന്‍തന്നെ അഗ്നിരക്ഷാസേന വെള്ളം ചീറ്റിച്ച് തീകെടുത്തിയെങ്കിലും ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!