ആസ്റ്റർ മിംസിന്റെ സേവനങ്ങൾ ഇനി ജില്ലയിലേക്കും

കാസർഗോഡ് : ആസ്റ്റർ മിംസിന്റെ ആരോഗ്യസേവനങ്ങൾ ഇനി ജില്ലയിലും ലഭ്യമാകുമെന്ന് ആസ്പത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. സർക്കാരുമായി സഹകരിച്ച് സർക്കാർ ആസ്പത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി ഐ.സി.യു. സൗകര്യമൊരുക്കും. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുകഇതിന്റെ നിർദേശം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ ആസ്പത്രികളുമായ സഹകരിച്ച് ആസ്റ്റർ മിംസിന്റെ വിദഗ്ധ ഡോക്ടർമാരുടെ സൗകര്യവും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കും.ലിവർ സർജറി, സ്പൈൻ സർജറി, പീഡിയാട്രിക്ക്, നെഫ്രോളജി, പീഡിയാട്രിക്ക് ന്യൂറോളജി പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ വിഭാഗങ്ങളാണ് സ്വകാര്യ ആസ്പത്രികളുടെ സഹകരണത്തോടെ ആരംഭിക്കുക. ഇതോടൊപ്പം ഒരു ഓങ്കോളജി യൂണിറ്റും ജില്ലയിൽ ആരംഭിക്കും. എമർജൻസി മെഡിസിൻ സംവിധാനവും ക്രിട്ടിക്കൽ കെയർ സംവിധാനവും ജില്ലയിലെ സ്വകാര്യ ആസ്പത്രികളുടെ സഹകരണത്തോടെ ഒരുക്കുമെന്നും ആസ്പത്രി അധികൃതർ അറിയിച്ചു.കണ്ണൂർ, കോഴിക്കോട് ആസ്റ്റർ മിംസ് സി.ഇ.ഒ. ഫർഹാൻ യാസിൻ, അർജുൻ വിജയകുമാർ, നസീർ മുബാറക്ക്, ജ്യോതി പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

