മണിക്കൂറുകളുടെ വ്യത്യാസത്തിൽ സുഹൃത്തുക്കൾ ജീവനൊടുക്കി

മലയിന്‍കീഴ് : സുഹൃത്തുക്കളായ യുവാക്കളെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാറനല്ലൂര്‍ പോങ്ങുംമൂട് അജിന് നിവാസില്‍ ശ്രീകുമാറിന്റെ മകന് അജില്‍ എസ്.കുമാര്‍ (20), മാറനല്ലൂര്‍ അരുവിയോട് ചാനല്‍ക്കര വിളയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന് അഭിനേഷ് (29,ശ്രീക്കുട്ടന്) എന്നിവരാണ് മരിച്ചത്.യുവാക്കളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത മാറനല്ലൂര്‍ പൊലീസ് വിശദാന്വേഷണം നടത്തുകയാണ്.അജിലിനെ ഇന്നലെ രാവിലെ 11.30 മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. സംഭവം അറിഞ്ഞെത്തിയ സുഹൃത്ത് അഭിനേഷ് കുറച്ചു സമയത്തിനകം അവിടെനിന്നു പോയി. ആള് താമസമില്ലാത്ത വീട്ടില്‍ ഉച്ചയ്ക്കു ശേഷം തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അജിലിന്റെ വീടിന് സമീപം അഭിനേഷിന് മൊബൈല്‍ ഷോപ്പുണ്ട്.അജില്‍ രാവിലെ തങ്ങള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം മൂത്ത സഹോദരനോടൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുന്നത് കണ്ടാണ് മാതാപിതാക്കള്‍ പുറത്തേക്ക് പോയത്. ഇവര്‍ക്കു പിന്നാലെ സഹോദരനും പുറത്തുപോയി.11 മണിയോടെ തിരിച്ചെത്തി അനുജനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. അവര്‍ വാതില്‍ പൊളിച്ച് കയറിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.മാറനല്ലൂര്‍ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അജിലിന്റെ മാതാവ്: ശ്രീലേഖ. സഹോദരന്: അജിന് എസ്.കുമാര്‍. അഭിനേഷിന്റെ മാതാവ്: മഹേശ്വരി. സഹോദരന്: അഭിലാഷ്.

