ബെംഗളൂരു വഴി അബുദാബിയിലേക്ക് പറക്കാൻ ശ്രമിച്ച ഷെട്ടിയെ തടഞ്ഞു

ബെംഗളൂരു / അബുദാബി • ശനിയാഴ്ച ബെംഗളുരു വിമാനത്താവളം വഴി യുഎഇയിലേക്ക് പോകാൻ ശ്രമിച്ച എൻഎംസി ഗ്രൂപ്പിന്റെ സ്ഥാപകൻ ബി . ആർ . ഷെട്ടിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . GULF കോടികളുടെ കടം , ഇന്ത്യയിലേക്കുള്ള യാത്ര ; ഷെട്ടി തിരികെ യുഎഇയിലേക്ക് വരുമ്പോൾ ഷെട്ടി കഡിയിലോ അറിലോ അല്ലെന്നും യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും റോയിട്ടേഴ് പറയുന്നു . സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല . കോടികളുടെ കടക്കെണിയിൽപ്പെട്ട എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരുന്നു . താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്നും യുഎഇയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് എട്ടു മാസത്തിന് ശേഷം ഷെട്ടി തിരികെ യുഎഇയിലേക്ക് പോകാൻ ശ്രമിച്ചത് . ശനിയാഴ്ച പുലർച്ചെ 2.45 ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് ഷെട്ടിയും ഭാര്യയും പോകാൻ തീരുമാനിച്ചിരുന്നത് എന്നാണ് വിവരം . യുഎഇയിലെ ബാങ്കുകൾ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും ഷെട്ടി കോടികൾ വായ്പയെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .

