യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

ദുബായ്: യുഇയിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. പി.എച്ച്.ഡിക്കാർ, ഡോക്ടർമാർ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയർമാർ എന്നിവർക്ക് കൂടി ഇനി മുതൽ ഗോൾഡൻ വിസകൾ ലഭ്യമാകും.അംഗീകൃത സർവകലാശാലകളിൽ നിന്ന് ഉയർന്ന സ്കോർ നേടുന്നവർക്കും ഇത്തരം വിസകൾ ലഭിക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളിൽ ബിരുദമുള്ള വിദഗ്ധർക്കും ഗോൾഡൻ വിസകൾ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

