രാഷ്ട്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയകളിൽ പണ്ഡിതന്മാർ ഉണർന്നു പ്രവർത്തിക്കണം; എം.യു.എസ്

കാസർകോട്: രാജ്യത്ത് ഭീകര വിധ്വംസക പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയും
സാമൂഹ്യ ഛിദ്രതകളും
അനാശാസ്യ പ്രവണതകളും സാർവ്വത്രികവുമായി വരുന്ന സാഹചര്യത്തിൽ പ്രതിരോധകരുത്തോടെ പണ്ഡിത നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്ന് മജ്ലിസ് ഉലമായി സ്സ അദിയ്യീൻ (എം.യു.. എസ് )ജില്ലാ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു
രാജ്യത്ത് സമാധാനപൂർവ്വവും സഹിഷ്ണുതാപരവുമായ അന്തരീക്ഷം നിലനിൽക്കണം. ദേശീയതയും
മൗലികതയും കണഞ്ഞ് കുളിക്കാനനുവദിക്കരുത്.ഒരുമയും അഖണ്ഡതയും രാജ്യത്തിന്റെ യശസ്സാണ്. ഉത്തമ സംസ്കാരവും വിദ്യാഭ്യാസമുന്നേറ്റവും സമധാന ജീവിതവും നിലനിൽക്കാനാണ് ഉന്നത പണ്ഡിത നേതൃത്വങ്ങളായ താജുൽ ഉലമയും നൂറുൽ ഉലമയും പ്രവർത്തിച്ചതും പഠിപ്പിച്ചതും യോഗം പ്രസ്താവിച്ചു.
പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി അദ്ധ്യക്ഷത വഹിച്ചു. സഅദിയ്യ ദഅ്‌വ കോളജ് പ്രിൻസിപ്പാൾ ശരീഫ് സഅദി മാവിലാടം ഉൽഘാടനം ചെയ്തു.
അബൂബക്കർ സഅദി നെക്ക്രാജെ ആമുഖ പ്രസംഗവും ഇസ്മാഈൽ സഅദി പാറപ്പള്ളി വിഷയാവതരണവും നടത്തി.
എം.യൂ.എസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ചിയ്യൂർ അബ്ദുല്ല സഅദി പുന: സംഘടനക്ക് നേതൃത്വം നൽകി.
മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും അഷ്റഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഹസൻ സഅദി മള്ഹർ (പ്രസിഡന്റ്) സയ്യിദ് യാസീൻ സഅദി അൽബുഖാരി ബായാർ അബൂബക്കർ സഅദി നെക്ക്രാജെ ഇസ്മാഈൽ സഅദി എം.ടി.പി തൃക്കരിപ്പൂർ അബ്ദുൽ റഹ്‌മാൻ സഅദി പുഞ്ചാവി (വൈസ്) അഷ്റഫ് സഅദി ആരിക്കാടി
(ജന: സെക്രട്ടറി) നൗഫൽ സഅദി ഉദിനൂർ ബഷീർ സഅദി ചെറൂണി ഖാലിദ് സഅദി പന്ത്രണ്ടിൽ സുലൈമാൻ സഅദി കൊട്ട്യാടി (സെക്രട്ടറി) മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് (ഫിനാൻസ് സെക്രട്ടറി) മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ശരീഫ് സഅദി മാവിലാടം അഹ്‌മദ് സഅദി ചെങ്കള (സെക്രട്ടറിയേറ്റ് അംഗങ്ങൾ)
💐💐💐

