KSDLIVENEWS

Real news for everyone

വീർപ്പുമുട്ടി ബന്തിയോട് നഗരം..: വാഹന പാർക്കിംഗ് തോന്നുംപടി, മത്സ്യ കച്ചവടവും റോട്ടിൽ തന്നെ: ഏറെ നാളുകളായി ദുരിതം അനുഭവിക്കുന്ന ഈ വിഷയം അധികൃതർ ഗൗരവമായി കാണണമെന്ന്: പി.ഡി.പി

SHARE THIS ON

ബന്തിയോട്: മംഗൽപാടി പഞ്ചായത്തിലെ പ്രധാന ജന വാസ മേഖലയായ
നഗരങ്ങളിൽ ഒന്നായ ബന്തിയോട് ടൗൺ വികസനം ഇല്ലാതെ പൊരുതി മുട്ടുകയാണ്.
ജനങ്ങൾക്ക് നല്ലൊരു
മത്സ്യ മാർക്കറ്റൊ, ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പോലീസ് ഹെഡ് പോസ്റ്റോ, ഇലക്ട്രിസിറ്റി ഓഫീസോ,
  വിവിധ സ്ഥലങ്ങളിൽ നിന്നായി നഗരത്തിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പൊതു ശൗചാലയമോ
ഈ നഗരത്തിൽ ഇല്ല..!

ഇച്ചിലങ്കോട്, പച്ചമ്പള, അടുക്ക,മുട്ടം,ഷിറിയ, മള്ളങ്കൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന  കേന്ദ്രമാണ് ബന്തിയോട്.

ഒരുപാട് സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ മുതലായവ
സ്ഥിതിചെയ്യുന്ന ബന്തിയോടിന്
വാഹന പാർക്കിങ്ങിനുള്ള ശരിയായ സൗകര്യങ്ങൾ പോലുമില്ല എന്നത് വളരെ ഖേദകരമാണ്.

ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് എല്ലാം കൂടി ഒരു ഭാഗത്തേക്ക് ഒതുങ്ങുകയും ഓട്ടോ സ്റ്റാൻഡ്,
ടാക്സി സ്റ്റാൻഡ്,
ടെമ്പോ സ്റ്റാൻഡ്,
മീൻ കച്ചവടം,
വഴിയോര കച്ചവടം, സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ്,
ധർമ്മത്തടുക്ക ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം,  എല്ലാം ഒരു ഭാഗത്തായി ചുരുങ്ങിയതോടെ
ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.

   കാസർഗോഡ് ഭാഗത്തേക്കും, മംഗലാപുരത്തേക്കും ബസ്സിൽ യാത്ര  ചെയ്യുന്നവർ മഴയും വെയിലും കൊണ്ടാണ് ബസ്സിനായി കാത്തുനിൽക്കേണ്ടി വരുന്നത്.!
നഗരത്തിന്റെ വികസനത്തിനു വേണ്ടി അധികൃതർ മുന്നോട്ട് വരണമെന്നും ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്നും  പ്രശ്നങ്ങൾക്ക് പരിഹാരം
അടിയന്തിരമായി ഉണ്ടാക്കണമെന്നും
ഈ മേഖലയിലെ പിഡിപി പ്രവർത്തകരായ അബ്സർ മള്ളങ്കൈ,
പി എം ഖാലിദ് ,
ഷിറിയ ,
മൂസ അട്ക്ക ,അഷറഫ് അടുക
സിദ്ദീഖ് പാച്ചാണി,
ഫാറൂഖ് ചേരോളി,
  സലിം ഷിറിയ ബഷീർ അടുക ഫാറൂഖ് പച്ചമ്പള റിയാസ് കൂബനൂർ  സിദ്ദീഖ് അടുക എന്നിവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!