കുട്ടികള്‍ക്ക് ചിത്രം വരയ്‍ക്കാൻ കാര്‍! വേറിട്ടൊരു ശിശുദിനാഘോഷവുമായി ഫോര്‍ഡ്

ഷിശുദിനത്തില്‍ വേറിട്ടൊരു പരിപാടിയുമായി ഒരു കാർ ഡീലർഷിപ്പ്. കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാൻ ഒരു കാർ തന്നെ വിട്ടുനല്‍കിക്കൊണ്ടായിരുന്നു ഈ വേറിട്ട ആഘോഷം.
ഐക്കണക്കിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്‍റെ തിരുവനന്തപുരത്തെ ഡീലർഷിപ്പായ കൈരളി ഫോർഡാണ് ശിശുദിനത്തില്‍ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
കൈരളി ഫോർഡും ലെ-സ്കോളർ കിൻഡർഗാർഡൻ വള്ളക്കടവും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന ആഘോഷം കൈരളി ഫോർഡിന്റെ തിരുവനന്തപുരം ശാഖയില്‍ വച്ചാണ് കഴിഞ്ഞദിവസം ആഘോഷിച്ചത്. കുട്ടികള്‍ക്ക് കളർ ചെയ്യാൻ ഒരു വെള്ള ഫോർഡ് ഫിഗോ കാറാണ് ഡീലർഷിപ്പ് നല്‍കിയത്. കാറില്‍ കളർ ചെയ്യാൻ അവസരം കിട്ടിയ കുട്ടികള്‍ ചുറ്റും നിന്ന് കളർ ചെയ്‍തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കാർ പെയിന്റിംഗ് ആക്ടിവിറ്റിക്ക് ഒപ്പം കുട്ടികള്‍ക്കായി റോഡ് സേഫ്റ്റി ബോധവല്‍കരണ ക്ലാസും സർവീസ് സെന്റർ സന്ദർശനവും നടത്തി. കൈരളി ഫോർഡിന്റെ സീനിയർ ജനറല്‍ മാനേജർ അനില്‍ കുമാർ, ഡെപ്യൂട്ടി ജനറല്‍ മാനേജർ പ്രമോദ് പി, സോണല്‍ ഹെഡ്സ് ആയ അഖില്‍ രവി, ഏബിള്‍ ജോസഫ്, റസ്‌ലിപ് ഖാൻ, സ്‍കൂള്‍ പ്രിൻസിപ്പല്‍ മീന, എച്ച്‌ആർ ഹെഡ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

