ഇസ്രായേലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
ഇസ്രായേലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്ബത് മുതല്‍ 10 ശതമാനം വരെ വര്‍ധന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.
ഒക്ടോബര്‍ ഏഴിന് ശേഷം രാജ്യത്തിന്റെ വടക്കൻ-തെക്കൻ മേഖലകളില്‍ നിന്നെത്തി ഹോട്ടലുകളില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ കോവിഡ് പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഹോട്ടലുകളില്‍ മെഡിക്കല്‍ സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നവര്‍ ഹോട്ടല്‍ മുറികളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.