KSDLIVENEWS

Real news for everyone

മോദിയുമായി കൂടിക്കാഴ്ചയില്ല, മെസ്സി ഡല്‍ഹിയിലെത്തി; സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ് ആരാധകര്‍

SHARE THIS ON

ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ന്യൂഡല്‍ഹിയിലെത്തി. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ചതിലും മണിക്കൂറികള്‍ കഴിഞ്ഞാണ് മെസ്സി ഡല്‍ഹിയിലെത്തിയത്. അതേസമയം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായതിനാല്‍ നരേന്ദ്ര മോദിയുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി.

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാനദിനമാണിന്ന്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയിരുന്നു. ആദ്യദിവസം കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും   രണ്ടാം ദിനം മുംബൈയിലും സൂപ്പര്‍താരം വിവിധ പരിപാടികളില്‍ പങ്കെടുത്തു. തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരിപാടി. വൈകിട്ട്  അഞ്ചുമണിയോടെ പരിപാടി ആരംഭിക്കുമെന്നാണ് വിവരം.

സഹതാരം റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്. ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇതിനകം തന്നെ ആരാധകര്‍ എത്തിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം മെസ്സി ചീഫ് ജസ്റ്റിസ്, കരസേനാ മേധാവി അടക്കമുള്ളവരെ കാണും. നേരത്തേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് യാത്ര  പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!