സൗദിയിൽ കോവിഡ് കുറയുന്നു; 173 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു; പത്ത് മരണം

റിയാദ്: സൗദി അറേബ്യയില്‍ 173 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
181 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 364613 ഉം രോഗമുക്തരുടെ എണ്ണം 356382 ഉം ആയി. ആകെ മരണസംഖ്യ 6313 ആയി ഉയര്‍ന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1918 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്.ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

