KSDLIVENEWS

Real news for everyone

യുഎഇയിൽ ഡ്രൈവറായി ജോലി ‘ ; നൂറോളം പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ മലപ്പുറം സ്വദേശി പിടിയിൽ

SHARE THIS ON

മലപ്പുറം: വിസ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം തട്ടിയ ട്രാവല്‍സ് ഉടമ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തില്‍പ്പരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

സൈന്‍ എന്ന പേരില്‍ ഇയാള്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ യുഎഇയില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്‌ പണം വാങ്ങിയിരുന്നത്. 2019ലാണ് സംഭവം നടന്നത്. ഓരോരുത്തരിലും നിന്നും 30,000 മുതല്‍ 40,000 വരെ ഇയാള്‍ അഡ്വാന്‍സായി വാങ്ങിയിരുന്നു.

മേലാറ്റൂര്‍ സ്റ്റേഷനില്‍ മാത്രം 40 ലേറെ പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ട്രാവല്‍സ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന പ്രതി നാട്ടിലെത്തിയതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!