ബിഗ് സാമിന് വെസ്റ്റ് ബ്രോമിന് ഒപ്പം ആദ്യ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബിഗ് സാമിന് വെസ്റ്റ് ബ്രോം പരിശീലകനായി അദ്യ വിജയം ലഭിച്ചു. ഇന്ന് അവരുടെ ചിരവൈരികളില്‍ ഒന്നായ വോള്‍വ്സിനെതിരെ ആണ് വെസ്റ്റ് ബ്രോം ഇന്ന് വിജയിച്ചത്. ആദ്യ പകുതിയില്‍ 1-2ന് പിറകില്‍ നിന്ന ശേഷം കളിച്ച് കയറിയ വെസ്റ്റ് ബ്രോം 3-2ന്റെ വിജയം ആണ് സ്വന്തമാക്കിയത്. മൂന്ന് സെറ്റ് പ്ലേയില്‍ നിന്നായിരുന്നു ബിഗ് സാമിന്റെ ടീമിന്റെ ഗോള്‍ എന്നത് കൊണ്ട് തന്നെ ഈ വിജയത്തിന് ബിഗ് സ്ലാമിന്റെ ക്ലാസിക്ക് ടച്ച് ഉണ്ടെന്ന് പറയാം.
വോള്‍വ്സിന്റെ ഹോം ഗ്രൗണ്ടില്‍ വോള്‍വ്സിനെ ഞെട്ടിച്ച് കൊണ്ട് എട്ടാം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ വെസ്റ്റ് ബ്രോം ലീഡ് എടുത്തു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ തിരിച്ചടിച്ച് വോള്‍വ്സ് 2-1ന്റെ ലീഡ് എടുത്തു.ഫാബിയോ സില്‍വയും ബോളിയുന് ആയിരുന്നു വോള്‍വ്സിനായി ഗോള്‍ നേടിയത്. രണ്ടാ പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ അടിച്ച് വെസ്റ്റ് ബ്രോം ലീഡ് തിരികെയെടുത്തു.
53ആം മിനുട്ടില്‍ അജയിലൂടെ സമനില നേടിയ വെസ്റ്റ് ബ്രോം 56ആം മിനുട്ടില്‍ മറ്റൊരു പെനാള്‍ട്ടിയിലൂടെ മൂന്നാം ഗോളും നേടി. ഈ വിജയം റിലഗേഷന്‍ പോരിലുള്ള വെസ്റ്റ് ബ്രോമിന് ഊര്‍ജ്ജം നല്‍കും

