KSDLIVENEWS

Real news for everyone

തൃശൂർ കുഴിക്കാട്ടുശേരിയിൽ നിയന്ത്രണം വിട്ട കാർ പാറമടയിൽ വീണു; 3 പേർക്ക് ദാരുണാന്ത്യം

SHARE THIS ON

മാള (തൃശൂർ) ∙ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ മരിച്ചു. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൾക്കരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയിൽനിന്നു പുത്തൻചിറയിലേക്കു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം. 

എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്നു പൊലീസ് അറിയിച്ചു. മാളയിൽനിന്നും ആളൂരിൽനിന്നും പൊലീസ് സ്ഥലത്തെത്തി. മാളയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തി. തൃശൂരിൽനിന്നു ജില്ലാ ഫയർ ഓഫിസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘം തിരച്ചിൽ നടത്തിയാണു മൃതദേഹം പുറത്തെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!