കേന്ദ്ര അവഗണനയ്ക്കെതിരെ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടത്തും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംപിമാരും എംഎൽഎമാരും പങ്കെടുക്കും. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ യോഗത്തിനു ശേഷം പ്രതികരിച്ചത്.

