KSDLIVENEWS

Real news for everyone

ഗാസയിലേക്കുള്ള ഭക്ഷണവും, വെള്ളവും മരുന്നുമായി വന്ന യു.എൻ ദൗത്യസംഘങ്ങളെ തടഞ്ഞ് ഇസ്രായേലിന്റെ ക്രൂരത

SHARE THIS ON

ഗായില്‍ യുദ്ധം തുടരുന്നതിന് പിന്നാലെ ദുരിതാശ്വാസ കാമ്ബുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനനുവദിക്കാതെ ഇസ്രായേല്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യു.എൻ.

കടുത്ത ക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയില്‍ ഭക്ഷണം, മരുന്ന്, വെള്ളം, മറ്റ് ജീവൻരക്ഷാ സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യാനെത്തിയ യു.എൻ ദൗത്യസംഘങ്ങളെയാണ് ഇസ്രായേല്‍ അധികൃതര്‍ തടഞ്ഞിരിക്കുന്നത്.

ഇസ്രായേല്‍ തുടരുന്ന ബോംബിങ്ങില്‍ തകര്‍ന്ന വടക്കൻ ഗസ്സയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിനൊപ്പം പകര്‍ച്ചവ്യാധികളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.യുദ്ധക്കെടുതിക്ക് പുറമെ കനത്ത ഭക്ഷ്യക്ഷാമം ജനങ്ങള്‍ നേരിടുന്നുണ്ട്. കുട്ടികളും സ്ത്രീകളും വയോധികരുമടക്കം ആയിരങ്ങള്‍ പട്ടിണിയിലാണ്. അടിയന്തര സഹായമെത്തിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും യു.എൻ ഏജൻസി വ്യക്തമാക്കി.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ 132 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാര്‍ത്താ ഏജൻസി വഫ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 24,100 പേര്‍

കൊല്ലപ്പെടുകയും 60,800-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം 100 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഗസ്സ മുനമ്ബില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.സഹായ വിതരണം സുഗമമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ച്‌ ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.

”മതിയായ സഹായം ആവശ്യമുള്ളിടത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണ്. ബന്ദികളുടെ മോചനം സുഗമമാക്കുന്നതിന്… ഗസ്സയിലെ സംഘര്‍ഷം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രയധികം വ്യാപകമായ യുദ്ധത്തിന്‍റെ തീജ്വാലകള്‍ അണയ്ക്കാൻ” ന്യൂയോര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.

ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ 24,100 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 1,140 പേരും മരിച്ചു. മൂന്ന് മാസത്തെ പോരാട്ടത്തില്‍ ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം 85 ശതമാനവും കുടിയൊഴിപ്പിക്കപ്പെട്ടു. ആളുകള്‍ അഭയകേന്ദ്രങ്ങളില്‍ അഭയം തേടുകയും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യസഹായം തുടങ്ങിയ അവശ്യ വിഭവങ്ങള്‍ ലഭ്യമാക്കാൻ പാടുപെടുകയും ചെയ്തു. വാക്കുകള്‍ക്കപ്പുറം എന്നാണ് ഗസ്സയിലെ സാഹചര്യത്തെ ഗുട്ടറെസ് വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!