ലോസ് ആഞ്ജലസ് കാട്ടുതീയില്‍ നഷ്ടം 22 ലക്ഷം കോടി രൂപ; മൂന്നു മേഖലകളില്‍ തീ ഇപ്പോഴും തുടരുകയാണ്
വാഷിങ്ടണ്‍: അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ അതിസമ്ബന്ന മേഖലകളെ ചാരമാക്കി പടരുന്ന കാട്ടുതീ ഇതിനകം 25,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) നഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്.
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയർന്ന സാമ്ബത്തിക ബാധ്യത സൃഷ്ടിച്ച അഗ്നിബാധയാകും ഇത്. 24 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 40,000 ഏക്കർ ഭൂമി കത്തിയമർന്നു. 12,300ലേറെ കെട്ടിടങ്ങളും നശിച്ചു. അഞ്ചിടത്ത് പടർന്ന തീ മൂന്നു മേഖലകളില്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. അതിസമ്ബന്നർ വസിക്കുന്ന പാലിസേഡ്സ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്. ഇവിടെ മാത്രം 23,000ത്തിലേറെ ഏക്കറാണ് അഗ്നി വിഴുങ്ങിയത്.