അതിജീവിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവർത്തക രഞ്ജിത പുളിക്കൻ അറസ്റ്റില്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.

