ഇന്ധന വില 100 കടന്നാൽ പഴയ പമ്പുകൾ അടയ്ക്കേണ്ടിവരും

കൊച്ചി: ഇന്ധന വില നൂറു രൂപ കടന്നാല്‍ രാജ്യത്തുള്ള പഴയ പമ്ബുകള്‍ അടയ്‌ക്കേണ്ടിവരും. മൂന്നക്കത്തിലേക്ക് കടന്നാല്‍ ഇന്ധനവില കാണിക്കുന്നതിനുള്ള മീറ്റര്‍ സംവിധാനം പഴയ പമ്ബുകളില്‍ ഇല്ലാത്തതാണ് കാരണം.
കേരളത്തില്‍ ഇത്തരം അനലോഗ് മെഷീനുകളില്‍ നിന്ന് ഇന്ധനം അടിച്ചു നല്‍കുന്ന പമ്ബുകളുടെ എണ്ണം കുറവായതുകൊണ്ട് പറയത്തക്ക പ്രശ്‌നമുണ്ടാകില്ല. ചില സംസ്‌ഥാനങ്ങളില്‍ അനലോഗ് മീറ്ററുകള്‍ ഉപയോഗിക്കുന പഴയ പമ്ബുകള്‍ ധാരാളമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്ബേ പമ്ബുകള്‍ നവീകരിച്ച് ഡിജിറ്റല്‍ മീറ്ററുകളാക്കാന്‍ എണ്ണക്കമ്ബനികള്‍ നീക്കമാരംഭിച്ചിരുന്നു.

