KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,09,25,710 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,06,33,025 ആയി;
24 മണിക്കൂറിനിടെ 9,121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 81 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,805 പേർ കൂടി രോഗമുക്തി നേടിയതായും 81 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 1,09,25,710 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,33,025 പേർ രോഗമുക്തിയും നേടി. 1,55,813 പേർക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 1,36,872 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 87,20,822 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 15 വരെ 20,73,32,298 സാമ്പിളുകൾ പരിശോധിച്ചതായും തിങ്കളാഴ്ച മാത്രം 6,15,664 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!