കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കി

ന്യൂഡൽഹി: പുതുച്ചേരി ലഫ്. ഗവർണർ സ്ഥാനത്തുനിന്ന് കിരൺ ബേദിയെ നീക്കി. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതു സംബന്ധിച്ച് നിർദേശം നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു
ഭരണകക്ഷിയായ കോൺഗ്രസിന്റെ നാല് എംഎൽഎമാർ രാജിവെക്കുകയും സർക്കാർ ഭൂരിപക്ഷം നിലനിർത്താനാവാതെ സർക്കാർ ആടിയുലയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ നാല് കോൺഗ്രസ് എം.എൽ.എമാരാണ് സ്ഥാനം രാജിവെച്ചത്. എ.നമശ്ശിവായം, ഇ. തീപ്പായ്ന്താൻ എന്നിവർ ജനുവരി 25 നാണ് എം.എൽ.എ. സ്ഥാനങ്ങൾ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു

