രാഷ്ട്രീയ ചർച്ചകൾ ഒന്നും ഇതുവരെ മാണി സി കാപ്പനുമായി നടത്തിയിട്ടില്ലെന്ന് എംഎം ഹസ്സൻ

തിരുവനന്തപുരം: ഇതുവരെ മാണി സി കാപ്പനുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന് പറഞ്ഞു. മാണി സി കാപ്പനുമായി രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം സീറ്റ് വിഷയത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് എം എ ഹസന് പറഞ്ഞു.
മൂന്ന് സീറ്റ് മാണി സി കാപ്പന് ആവശ്യപ്പെട്ടു എന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫ് സ്വതന്ത്രനായി മാണി സി കാപ്പന് മത്സരിക്കുനന്തിലും നല്ലത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് നല്ലതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ദേശിച്ചതെന്നും എംഎം ഹസ്സന് പറഞ്ഞു.

