ഗസ്സയില്‍ ആറാം ബന്ദി കൈമാറ്റം പൂര്‍ത്തിയായി; നാല് ഫലസ്തീൻ തടവുകാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തല്‍ കരാർ പ്രകാരം ഇസ്രായേലും ഹമാസും ആറാം തവണയും ബന്ധികൈമാറ്റം പൂർത്തിയാക്കി. ഗസ്സയില്‍ തടവിലാക്കിയ മൂന്ന് പേരെയാണ് ഹമാസ് വിട്ടയച്ചത്. പകരം ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കിയ 369 ഫലസ്തീനികളെ മോചിപ്പിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ മോചിപ്പിക്കപ്പെട്ട ഫലസ്തീനികളില്‍ നാല് പേരുടെ നില ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മോചിപ്പിക്കുന്നതിന്റെ അവസാന നിമിഷം വരെ ഇസ്രായേല്‍ സൈന്യം തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതായി തടവുകാർ വെളിപ്പെടുത്തി.
ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. ഗസ്സയില്‍ മാനുഷിക പ്രതിസന്ധി രൂക്ഷമാണെന്നും, മേഖലയിലേക്ക് എത്തുന്ന സഹായങ്ങള്‍ ഇസ്രായേല്‍ സേന തടഞ്ഞ് വെക്കുകയാണെന്നും ഹമാസ് ആരോപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി പട്ടണങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളുമായി ഏറ്റുമുട്ടി. ഹെബ്രോണ്‍ നഗരത്തിനടുത്തുള്ള സൂരിഫ് പട്ടണത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു യുവാവിന് പരിക്കേറ്റു. അതേസമയം, ഗസ്സയില്‍ വെടിനിർത്തല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഇറാന്റെ സ്വാധീനം തടയുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ആറ് ദിവസത്തെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തെല്‍ അവീവിലെത്തി.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 48,239 പേർ മരിച്ചതായും 111,676 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് പേർ മരിച്ചതായി കണക്കാക്കിയാല്‍ ആകെ മരണസംഖ്യ 61,709 ആണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.