ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി

പാരീസ്: വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജർമനിയും ഫ്രാൻസും
നേരത്തെ, വാക്സിൻ സ്വീകരിച്ച ചിലരിൽ അപകടകരമായ രീതിയിൽ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. അതേസമയം വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യൻ റെഗുലേറ്റേഴ്സും പ്രതികരിച്ചു.
ആസ്ട്രസെനക്ക വാക്സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസി(ഇ.എം.എ.)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇ.എം.എ. വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.
മുൻകരുതൽ എന്ന നിലയിലും താൽക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്സിൻ വിതരണം നിർത്തിവെച്ചതെന്ന് ഇറ്റാലിയൻ മെഡിസിൻ അതോറിറ്റി (എ.ഐ.എഫ്.എ.) വ്യക്തമാക്കി.
ഡെൻമാർക്ക് ആണ് ആദ്യമായി ആസ്ട്രസെനക്ക കോവിഡ് വാക്സിന്റെ വിതരണം ആദ്യമായി നിർത്തിവെച്ചത്. പിന്നാലെ നെതർലൻഡ്സ്, അയർലൻഡ്, നോർവേ, ഐസ്ലാൻഡ്, കോംഗോ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു.

