രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.14 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1.10 ആയി;
24 മണിക്കൂറിനിടെ 24,492 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 131 മരണവും

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 20,191 പേർ രോഗമുക്തി നേടി. 131 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരിച്ചത്.
ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1.10 കോടി പേർ രോഗമുക്തരായി. നിലവിൽ 2.23 ലക്ഷം പേർ രാജ്യത്ത് രോഗബാധിതരായുണ്ട്. 1,58,856 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചത്.
3.29 കോടി പേർ ഇതുവരെ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു.
രാജ്യത്തെ കോവിഡ് കേസുകളിൽ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളിൽ ഉയർന്നു നിൽക്കാൻ കാരണം ജനങ്ങൾ സാമൂഹ്യ അകലം പാലിക്കൽ അടക്കമുള്ള വൈറസ് പ്രതിരോധ മാർഗങ്ങൾ വേണ്ടവിധം സ്വീകരിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞിരുന്നു
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ഘടകങ്ങളിലും ഇന്ത്യ മുൻപന്തിയിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികൾ അതേനിലയിൽ പാലിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.