KSDLIVENEWS

Real news for everyone

‘മൊബൈല്‍ റെക്കോര്‍ഡിങ് ബ്ലോക്ക് ചെയ്യാന്‍ സിസ്റ്റം അഡ്വാന്‍സ്ഡാണ്’: സ്പീക്കറുടെ മുന്നറിയിപ്പ്

SHARE THIS ON

തിരുവനന്തപുരം∙ നിയമസഭയില്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതിനെതിരെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സഭയ്ക്കകത്തു ദുശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞിട്ടും എന്താണു സംഭവിച്ചതെന്നു സ്പ്ക്കര്‍ ചോദിച്ചു. മൊബൈലില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു പുറത്തേക്കുവിട്ടു. അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണിനകത്തുള്ള റെക്കോര്‍ഡിങ്ങും ബ്ലോക്ക് ചെയ്യാനുള്ള സിസ്റ്റം അഡ്വാന്‍സ്ഡാണ്. ആ നിലയിലേക്ക് കടുത്ത നടപടികളിലേക്കു ഞങ്ങള്‍ പോയിട്ടില്ല. എന്നിരുന്നാലും ഇന്നലത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. – സ്പീക്കര്‍ പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ക്കു കയറാന്‍ കഴിയാത്ത നിയമസഭയില്‍ സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പൂര്‍ണമായി മറച്ചുവച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്പീക്കര്‍ പല പ്രാവശ്യം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആ സാഹചര്യത്തില്‍ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവരണം. അല്ലെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സഭാ ടിവിയാണ്. അതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. അപ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കു എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും – സതീശന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!