KSDLIVENEWS

Real news for everyone

ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട: കാസര്‍കോടിന്റെ നാശം ഇവിടെ തുടങ്ങുന്നു; കാസര്‍കോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകള്‍

SHARE THIS ON

കാസർകോട്: കാസർകോട് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകള്‍.

കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നുവെന്നാണ് പോസ്റ്ററിലെ പരാമർശം. ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങളെന്നും പോസ്റ്ററില്‍ പറയുന്നു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും കാസർകോട് ഉള്ളവർ സ്ഥാനാർത്ഥിയായാല്‍ മതിയെന്നും പോസ്റ്ററിലുണ്ട്.

മുസ്ലിം ലീഗുകാർ എന്ന പേരിലാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ എൻ എ നെല്ലിക്കുന്ന്‌ ആണ് കാസർകോട് എം എല്‍ എ. കെ.എം. ഷാജി എത്തുകയാണെങ്കില്‍ കാസർകോട് മണ്ഡലത്തില്‍ പോരാട്ട ചിത്രം മാറും.

ലീഗിന്റെ മണ്ഡലം ആണെങ്കിലും ഇത്തവണ മണ്ഡലം പിടിക്കാനാണ് എല്‍ ഡിഎഫ് ഇറങ്ങുന്നത്. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാസർകോട് മണ്ഡലത്തില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!