രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. കഴിഞ്ഞ ദിവസം സിബിഎസ്‌ഇ പത്താം ക്ലാസ് ഒഴിവാക്കിയിരുന്നു. 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ജൂണ്‍ ആദ്യ വാരം കൊവിഡ് സ്ഥിതി വിലയിരുത്തിയ ശേഷം ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ സംബന്ധിച്ച പുതിയ തിയതി പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ കൗണ്‍സില്‍ അറിയിച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. അതേസമയം സാഹചര്യം വിലയിരുത്തിയ ശേഷം 12-ാം ക്ലാസ് പരീക്ഷയും 10-ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും.10-ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. പരീക്ഷ എഴുതാതിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മാനദണ്ഡപ്രകാരം ക്ലാസ് മൂല്യനിര്‍ണയം നടത്തി സ്ഥാനകയറ്റം നല്‍കും.