KSDLIVENEWS

Real news for everyone

ബോക്‌സ് ഓഫീസ് റെക്കോര്‍ഡില്‍ ഒന്നാമതായി ‘2018’; 100 കോടി ക്ലബ്ബില്‍ ഇടം ജൂഡ് ചിത്രം

SHARE THIS ON

കോരളം കണ്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ചിത്രം സ്വന്തമാക്കി. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ ആണ് 2018 നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നത്. വന്‍ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം ജനങ്ങളെ തിയറ്ററുകളിലേക്ക് കൊണ്ടുവന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!