KSDLIVENEWS

Real news for everyone

രോഗികള്‍ കുറയുന്നു; ഇന്നലെ 62,224 പേര്‍ക്ക് കോവിഡ്; 2,542 മരണം ;ചികിത്സയിലുള്ളവര്‍ എട്ടരലക്ഷത്തിലേക്ക്

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്. 2542 പേര്‍ മരിച്ചു. 1,07,628 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,96,33,105 ആണ്. ഇതില്‍ 2,83,88,100 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,79,573നിലവില്‍ 8,65,432 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,19,72,014 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!