KSDLIVENEWS

Real news for everyone

യുഎഇയിലേക്ക് പറക്കാന്‍ തയ്യാറായിക്കോളൂ; തൊഴില്‍സാധ്യതകള്‍ തുറന്ന് വമ്ബന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും

SHARE THIS ON

ദുബായ്: യുഎഇയുടെ ബിസിനസ് രംഗത്തെ വളര്‍ച്ച പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ നേട്ടമാവുകയാണ്. ബിസിനസ് രംഗം വളരുന്നതോടൊപ്പം തൊഴില്‍ സാധ്യതകളും വര്‍ധിക്കും.

തൊഴില്‍ മേഖല കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച രൂപത്തിലാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവുമധികം ആളുകളെ തൊഴില്‍ രംഗത്തേക്ക് എത്തിച്ചത് എയര്‍ലൈൻ കമ്ബനികളായിരുന്നു.

എന്നാല്‍ പുതിയ ജോലി സാധ്യതകള്‍ അനുസരിച്ച്‌ ഇനി വരാൻ പോകുന്ന ജോലികള്‍ കൂടുതല്‍ ഹോട്ടല്‍ – റെസ്റ്റോറന്റ് – റിസോര്‍ട്ട് മേഖലകളിലാണ്. യുഎഇയില്‍ പുതുതായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ജോലികളിലേക്ക് ആളുകളെ ഇതിനോടകം എടുത്ത് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മിക്കയിടത്തും നേരിട്ടുള്ള പ്ലേസ്മെന്റ് ആണ് നടക്കുന്നത്.

നിലവില്‍ ഏതാനും പോസ്റ്റുകളാണ് ഓപ്പണ്‍ ആയിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ഹോട്ടല്‍ ഓപ്പണിംഗുകളെ സംബന്ധിച്ചിടത്തോളം, പലതും ഈ വര്‍ഷാവസാനത്തിലും 2024 ന്റെ ആദ്യ പാദത്തിലുമായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള

പ്രവാസികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും ഇപ്പോള്‍ വരുന്ന അവസരങ്ങള്‍ ഉപയോഗിക്കാം. ശമ്ബള വര്‍ദ്ധനവ്, പ്രമോഷൻ അല്ലെങ്കില്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ മാറി ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇത്.

വര്‍ഷത്തിന്റെ തുടക്കത്തില്‍, ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പുതുതായി ആളുകളെ ജോലിയില്‍ എടുക്കേണ്ടതില്ല എന്നായിരുന്നു പൊതുവില്‍ ഉള്ള ധാരണ. ബിസിനസ് രംഗത്ത് മാന്ദ്യം ഉണ്ടാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഇതിനെ തകിടം മറിച്ച്‌ യുഎഇയിലെ ബിസിനസ് വളര്‍ന്നു. ഇതോടെയാണ് തൊഴിലവസരങ്ങള്‍ വീണ്ടും തുറന്നത്.

2022-ല്‍ യുഎഇയിലേക്കുള്ള ടൂറിസം വരവ് 55 ശതമാനം വര്‍ധിച്ചു. 2023ല്‍ 10 ശതമാനം വളര്‍ച്ച കൂടി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വൈകാതെ അവസരങ്ങള്‍ വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!