കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് സമീപം മണ്ണിടിച്ചല്‍, സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുന്ന് ഇടിഞ്ഞു, ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല

കാസർകോട്: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് സമീപം മണ്ണിടിച്ചൽ. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അതേ സമയം ട്രെയിൻ സർവീസിനെ ബാധിച്ചില്ല. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന വടക്ക് ഭാഗത്താണ് കുന്നിടിഞ്ഞത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുന്നുണ്ട്. 40 അടിയോളം ഉയരത്തിലുള്ള കുന്നാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചൽ രൂക്ഷമായാൽ ഒന്നാം പ്ലാറ്റ്ഫോമിലൂടെയുള്ള ഗതാഗതത്തെ ബാധിക്കും. രണ്ടുദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

