KSDLIVENEWS

Real news for everyone

സാഹസിക രക്ഷാപ്രവർത്തനം, ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി

SHARE THIS ON

പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരേയും കരയ്‌ക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. . ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്‌ക്കെത്തിച്ചത്. പുഴയിലെ കനത്ത കുത്തൊഴുക്കിനിടെയായിരുന്നു അഗ്നിരക്ഷാ സേനയുടെ സാഹസിക രക്ഷാപ്രവർത്തനം. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!