ജമ്മുകശ്മീരില്‍ രണ്ട് കർഷകരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചു
ശ്രീനഗര്‍| ജമ്മുകശ്മീരില്‍ രണ്ട് ആട്ടിടയന്മാരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചു. ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മഹമ്മദ് അസ്ഗര്‍ ഇദ്ദേഹത്തിന്റെ ബന്ധു ജാവിദ് അഹമ്മദ് (25) എന്നിവരെ 20 ഓളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം, ഇത് മുന്‍കൂട്ടി ആസുത്രണം ചെയ്ത ആക്രമണമാണെന്ന് അസഗറിന്റെ ബന്ധു നാസിര്‍ അഹമ്മദ് പറഞ്ഞു. പ്രദേശത്തിലെ ഹിന്ദുക്കള്‍ മുസ്ലീംകള്‍ക്കെതിരേ തിരിയുകയായിരുന്നുവെന്നും അത് സാമൂദായിക അക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.