KSDLIVENEWS

Real news for everyone

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്ത് മൂസോടി ഒന്നാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി കലന്ദര്‍ ഷാഫി മത്സരിക്കും

SHARE THIS ON

ഉപ്പള: ആസന്നമായ തദ്ധേശ സ്ഥാപനങ്ങളിലേക്കുള്ള‌ തിരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്ത് മൂസോടി ഒന്നാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി കലന്ദര്‍ ഷാഫി മത്സരിക്കും.

ലോക്ക് ഡൗൺ സമയത്ത് മുസോടിയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യെ സഹായങ്ങൾ എത്തിക്കുന്നതില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഷാഫിയെ സ്ഥാനാർത്ഥിയാകി മത്സരിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുസ്ലിം ലീഗ് വിജയിച്ച് പോരുന്ന വർഡിൽ കഴിഞ്ഞ തവണ പൊതു സ്വതന്ത്രയെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. ഇക്കുറി ജനങ്ങളുടെ ഇടയിൽ സാമൂഹ്യ,സന്നദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായ സ്ഥാനാർഥി വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എസ്ഡിപിഐ സ്ഥാനാർത്ഥിയായി കലന്ദര്‍ ഷാഫി മത്സരിപ്പിക്കാനുള്ള നീക്കം യുവാക്കളിൽ ആവേശം പകർന്നിട്ടുണ്ട്.

കക്ഷി രാഷ്ട്രീയ ഭേദമന്യെ ഏവർക്കും സ്വീകാര്യനായ കലന്ദര്‍ ഷാഫി വാർഡിൽ ശക്തമായ പോരാട്ടം കാഴ്ച വെക്കാനാവുമെന്നും വിജയിക്കാനാവുമെന്നും പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!