KSDLIVENEWS

Real news for everyone

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

SHARE THIS ON

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ഇനി മുതല്‍ മഞ്ഞനിറം.ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിറംമാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയും.

നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരും മാത്രമാണ് ഡ്രൈവിങ് സ്‌കൂള്‍ വാഹനം തിരിച്ചറിയുന്നതിനുള്ള ഏക മാര്‍ഗം. 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്.

അതേസമയം ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണ് ഇത് തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!