സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു
രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി

തൃശൂര്‍ | ആരോഗ്യപരമായ അസ്വാസ്ഥ്യങ്ങളുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്വപ്‌ന സുരേഷിനെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു.നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനാലാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റമീസിനെ വയറുവേദനയെ തുടര്‍ന്നും. സ്വപ്‌നയെ കാണാന്‍ ഭര്‍ത്താവും മക്കളും ആശുപത്രിയില്‍ വന്നിരുന്നെങ്കിലും കാണാനനുവദിച്ചില്ല.

