KSDLIVENEWS

Real news for everyone

രാജപുരം കള്ളാർ വില്ലേജിലെ വീടുകൾക്ക് ഭീഷണിയായി കൂറ്റൻ പാറകൾ…

SHARE THIS ON

രാജപുരം കള്ളാർ വില്ലേജിലെ ഓട്ടക്കണ്ടം കോളനിവാസികൾക്ക് വീടിനു മുകളിൽ ഇളകി നിൽക്കുന്ന പാറകൾ അപകട ഭീഷണിയുയർത്തുന്നു . ഓട്ടക്കണ്ടത്തെ നാരായണന്റെ വീടിനു മുകളിൽ നിന്നും ഇളകി വീണ ഭീമൻ പാറയാണ് താഴെയുള്ള 3 വീടുകൾക്ക് അപകട ഭീഷണിയായി നിൽക്കുന്നത് . മഴ തുടരുന്നതിനാൽ ഏതു സമയവും കല്ല് ഉരുണ്ട് വീഴാൻ സാധ്യതയുണ്ട് . വീടുകൾക്ക് ഭീഷണിയുള്ള സാഹചര്യത്തിൽ കള്ളാർ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു . പാറ പൊട്ടിച്ച് മാറ്റാൻ ഇരുപതിനായിരത്തോളം രൂപ വേണ്ടിവരുമെന്ന് ഇവിടത്തെ തൊഴിലാളികൾ പറയുന്നു . ഇത്രയും തുക സർക്കാരിൽ നിന്ന് എത്രയും വേഗം അനുവദിച്ച് കിട്ടുന്നതുവരെ ഓട്ടക്കണ്ടത്തെ 3 കുടുംബങ്ങൾക്ക് ഓരോ നിമിഷവും ഭീതിയുടെ നെഞ്ചിടിപ്പോടെ വേണം വീടുകളിൽ കഴിയാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!