KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കോവിഡ് മരണം ;
ഐസിടി ചെയർമാനും, ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനുമായ പടന്ന വി.കെ മഹ്മൂദ് ഹാജി (73) ആണ് മരിച്ചത്

SHARE THIS ON

തൃക്കരിപ്പൂർ • ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനും ഇസ്ലാമിക് സെന്റർ ട്രസ് ( ഐസിടി ) ചെയർമാനുമായ പടന്ന സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന വി.കെ മഹമൂദ് ഹാജി ( 73 ) കോവിഡ് ബാധിച്ച് മരിച്ചു . കണ്ണൂർ ജില്ലാ മെഡിക്കൽ കോളജിൽ കഴിഞ്ഞ 6 ദിവസമായി ചികിത്സയിലായിരുന്നു . ദീർഘകാലം ഐസിടി സ്കൂൾ മാനേജർ , പടന്ന ഉമറുൽ ഫാറൂഖ് മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ : എം.പി ബീഫാത്തിമ . മക്കൾ : വി.കെ.ജാസ്മീൻ ( ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാസർകോട് ജില്ലാ പ്രസിഡന്റ് ) , ജുനൈദ് ( ദുബായ് ) , ജുബ , ജാവിദ് ( വി.കെ.കമ്യൂണിക്കേഷൻ പടന്ന ) .മരുമക്കൾ : ബഷീർ ശിവപുരം ( ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ വൈ.പ്രസിഡന്റ് ) , സാജിദ ,മെഹർബാൻ ( ദുബായ് ) താഹിറ, സഹോദരി മറിയുമ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!