KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് മൂലം നഷ്ടമായത് 939,076 ജീവനുകള്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കിവന്നിരുന്ന സ്പെഷ്യല്‍ അരി വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് നീല, വെള്ള കാര്‍ഡുകള്‍ക്ക് സ്പെഷ്യല്‍ അരി വിതരണം നടത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ നീലക്കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോക്ക് നാല് രൂപനിരക്കിലും, വെള്ളക്കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപനിരക്കിലും ആയിരിക്കും ലഭ്യമാവുക.നീല, വെള്ള കാര്‍ഡുകള്‍ക്ക് ഒരുകിലോ മുതല്‍ മൂന്ന് കിലോവരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ മേയ് മുതല്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് 22 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന അ​രി​യാ​ണ് 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കി​യ​ത്.കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ 21 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​ക​ള്‍​ക്ക്​ ആ​ളൊ​ന്നി​ന് അ​ഞ്ചു​കി​ലോ അ​രി​യും കാ​ര്‍​ഡ് ഒ​ന്നി​ന് ഒ​രു​കി​ലോ ക​ട​ല​യു​മാ​ണ് ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ചിരുന്നു. ഇതോ​ടെ വെ​ള്ള, നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് ഈ ​മാ​സം മ​ണ്ണെ​ണ്ണ ല​ഭി​ക്കി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!