KSDLIVENEWS

Real news for everyone

എസ് വൈ എസ് സാന്ത്വനം ആംബുലൻസ് സമർപ്പണം വെള്ളിയാഴ്ച
പൊയ്യത്ത് ബയലിൽ

SHARE THIS ON

വോർക്കാടി: എസ് വൈ എസ് പൊയ്യത്ത്ബയൽ യൂനിറ്റ് ജി സി സി കമ്മിറ്റിയുടെ സഹകരണത്തോടെ പുറത്തിറക്കുന്ന സാന്ത്വനം ആംബുലൻന്റെ സമർപ്പണം ഈ മാസം 18 ന് വെ ള്ളിയാഴ്ച
ഉച്ചക്ക് 1:45ന് പൊയ്യതബയൽ മഖാം പരിസരത്ത് നടക്കും. പൊയ്യത്ത്ബയൽ യൂത്ത് സ്ക്വയറിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടക്കുന്ന പരിപാടിയിൽ സമസ്ത ഉപാധ്യക്ഷൻ താജുശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും. എസ്‌ വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചി ക്കൽ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്റ് അബൂബക്കർ കണക്കൂർ അധ്യക്ഷത വഹിക്കും. നേതാക്കളായ മൂസൽ മദനി തലക്കി, സക്കരിയ ഫൈസി, മുഹമ്മദ് സഖാഫി പാത്തൂർ, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുൽ ജബ്ബാർ സഖാഫി, നിയാസ് സഖാഫി ആനക്കൽ, പൊയ്യതബയൽ ജമാഅത്ത് പ്രസിഡന്റ് ഡി എം കെ മുഹമ്മദ്, വർക്കാടി പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുൽ മജീദ് പ്രസംഗിക്കും. ജി സി സി പ്രതിനിധികളായ കാസിം , ലത്തീഫ് കെ കെ, ഹനീഫ അടക്കലകട്ട,കരീം കണന്തൂർ തുടങ്ങിയവർ സംബന്ധിക്കും. ഇബ്രാഹിം മാസ്റ്റർ പാലങ്കിരി, അബൂബക്കർ ഹാജി കെ കെ, ഇബ്രാഹിം ബദിയാർ, ഉമ്മർ മദനി പൊയ്യതബയൽ, മുഹമ്മദ് ഹാജി ഹസനബയൽ, കരീം ഡി കെ, എ ബി അബ്ദുൽ റഹ്‌മാൻ ഹാജി ധർമ്മനഗർ, മോണു ഹാജി ദൈഗോളി, സിദ്ദിഖ് അഹ്‌സനി സല്യമെ, മുഹമ്മദ് ഖാൻ പൊയ്യതബയൽ തുടങ്ങിയവർ സംബന്ധിക്കും, സലാം മദനി സ്വാഗതവും കാസിം പൊയ്യതബയൽ നന്ദിയും പറയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!