രാജ്യത്ത് 24 മണിക്കൂറിനിടെ 30,570 പേർക്ക് കോവിഡ് ; 431 പേർ മരണം; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 76,57,137 ആയി ഉയർന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 30,570 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതില്‍ മൂന്നും രണ്ടും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 17,681 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,33,47,325 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 431 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,928 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തില്‍ താഴെയാണ്. 3,42,923 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 38,303 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,25,60,474 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 64,51,423 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതോടെ വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 76,57,17,137 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

