ഐഫോണ്‍ 14 വില്‍പ്പനയ്ക്കെത്തി; ദുബൈ മാളിലെ ഐഫോണ്‍ സ്റ്റോറിനുമുന്നില്‍ നീണ്ട ക്യൂ

ദുബൈ മാളിലെ ഐഫോണ്‍ സ്റ്റോറില്‍ പുതിയ മോഡല്‍ ഐഫോണ്‍ 14 സീരീസ് വില്‍പ്പനയ്ക്കെത്തിയ ആദ്യ ദിവസം തന്നെ ഐഫോണ്‍ ആരാധകരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാര്‍ നന്നേ പ്രയാസപ്പെട്ടാണ് ആദ്യമായി ഐഫോണ്‍ 14 കൈപറ്റാനെത്തിയവരെ നിയന്ത്രിച്ചത്.
രാവിലെ 8 മണി മുതല്‍തന്നെ ഐഫോണ്‍ സ്നേഹികള്‍ മാളിലെ സ്റ്റോറിനു മുന്പിലെത്തിയിരുന്നു. ചിലര്‍ രാത്രി തന്നെ എത്തി സ്റ്റോര്‍ തുറക്കുന്നതിനായി പുറത്തും വാഹനങ്ങളിലുമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഐഫോണ്‍ 14ന് യു.ഇ.യില്‍ 3,399 ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 14 പ്ലസിന് 3,799 ദിര്‍ഹം, ഐഫോണ്‍ 14 പ്രോയ്ക്ക് 4,299 ദിര്‍ഹം, ഐഫോണ്‍ 14 പ്രോമാക്സിന് 4,699 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ യു.എ.ഇയിലെ വില.
ഈ മാസം 7 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ ജനങ്ങള്‍ക്ക് ആദ്യമായി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് യു.എ.ഇ.

