KSDLIVENEWS

Real news for everyone

ഓൺലൈൻ ഗെയിമിനടിമപ്പെട്ട് പാണത്തൂരിലെ യുവാവ് ജീവനൊടുക്കിയതോടെ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ

SHARE THIS ON

കാഞ്ഞങ്ങാട്: ഓൺലൈൻ ഗെയിമിനടിമപ്പെട്ട് യുവാവ് ജീവനൊടുക്കിയതോടെ നഷ്ടമായത് കിടപ്പുരോഗികൾ ഉൾക്കൊള്ളുന്ന കുടുംബത്തിന്‍റെ അത്താണി. പാണത്തൂർ പാറക്കടവ് നെരോതിയിലെ റെജീനയുടെ മകനും ഇടുക്കി മൂന്നാറിലെ റിസോർട്ട് ജീവനക്കാരനുമായ പി.കെ. റോഷൻ (27) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച റിസോർട്ടിനു സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓൺലൈൻ ഗെയിമിനടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ ബാധ്യത വരികയായിരുന്നു. ചില സുഹൃത്തുക്കളിൽനിന്ന് സ്വർണം വരെ വായ്പ വാങ്ങി പണയം വെച്ചതായും സംശയമുണ്ട്. കടബാധ്യത ഏറിയതോടെയാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു റോഷൻ. കിടപ്പുരോഗിയായ വല്യമ്മ ഉൾപ്പെടെ ഉള്ളവരുടെ ഉത്തരവാദിത്തം നോക്കിയിരുന്നത് റോഷനാണ്. ഇവരുടെ പ്രയാസംകണ്ട് പാലിയേറ്റീവ് കെയർ പ്രവർത്തകരും സഹായത്തിനെത്താറുണ്ട്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ പാണത്തൂരിലേക്ക് കൊണ്ടുവന്നു. സംസ്കാരച്ചടങ്ങുകൾ പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!