കുമ്പളയിൽ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ടോൾ ബൂത്തിനെതിരായി നടക്കുന്ന ജനകീയ സമരത്തെ വർഗീയ വൽക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും ബിജെപി പിന്തിരിയണം: ആക്ഷൻ കമ്മിറ്റി

കുമ്പള: ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ നിയമവിരുദ്ധമായി 22 കിലോമീറ്റർ ദൂരപരിധിയിൽ കുമ്പളയിൽ ദേശീയപാത അതോറിറ്റി സ്ഥാപിക്കുന്ന ടോൾ ബൂത്തിനെതിരായി ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ- മത സാമുദായിക ഭേദമെന്യേ മുഴുവൻ ജനങ്ങളും അണി നിരക്കുന്ന സമരത്തെ വർഗീയ വൽക്കരിച്ച് ദേശീയപാത അതോറിറ്റിക്ക് നാടിനെ ഒറ്റു കൊടുക്കുന്ന വഞ്ചനാപരമായ നിലപാടിൽ നിന്നും ബിജെപി പിന്തിരിയണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
*ടോൾ വിരുദ്ധ ജനകീയ സമരത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും മത സാമുദായിക സംഘടനകളും പങ്കെടുക്കുകയും സമരത്തിലെ ജനപിന്തുണ വർദ്ധിക്കുകയും ചെയ്യുന്നത് ബിജെപിയെ വല്ലാത്ത നിലയിൽ അലോസരപ്പെടുത്തുന്നുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി.
*കുമ്പളയിലെ ടോൾ ബൂത്തുമായി ബന്ധപ്പെട്ടു കൊണ്ട് ബിജെപിയുടെ വഞ്ചനാപരമായ നിലപാട് കാരണം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ബിജെപി സമരത്തെ വർഗീയ വൽക്കരിച്ച്* *രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് സമരസമിതി ബിജെപിക്ക് എതിരെ രാഷ്ട്രീയമായി വിമർശനം ഉന്നയിച്ചിരുന്നു ഈ വിമർശനത്തെ വർഗീയ* *വൽക്കരിച്ചും സമരത്തിൽ പങ്കെടുത്ത ആളുകളെ അപമാനിക്കുന്ന തരത്തിലും ബിജെപി നേതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു*
*ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്…..*
*ഒരാളെയും നിർബന്ധിച്ചു സമരസമിതി സമരത്തിൽ പങ്കെടുപ്പിചിട്ടില്ല*
*കാസർഗോഡ് ജില്ലയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നത്തിൽ നിന്നാണ് ബിജെപി നിലപാട് പറയാതെ ഒളിച്ചോടുന്നത് നിലപാട് പറയാനില്ലാത്ത ബിജെപി ഇക്കാര്യത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉള്ള പരിശ്രമമാണ് ഇപ്പോൾ നടത്തുന്നത്*
*കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി തന്നെ പാർലമെന്റിൽ 60 കിലോമീറ്റർ ദൂരപരിതിക്കകത്ത് ടോൾ ബൂത്ത് സ്ഥാപിക്കാൻ പാടില്ല എന്നും അങ്ങനെ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് എടുത്തു മാറ്റണമെന്നും പ്രഖ്യാപിച്ചിട്ടും*
*ടോൾ ബൂത്ത് സമരത്തിൽ ബിജെപിയുടെ മൗനം സംശയകരമാണ്. ഇക്കാര്യത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണം ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപി* *സ്വീകരിക്കുന്നത് രാഷ്ട്രീയമായി ബിജെപിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ വർഗീയ വൽക്കരിക്കാനുള്ള പരിശ്രമത്തെ ഈ നാട് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും ടോൾ ബൂത്തിനെതിരായി ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരത്തെ വർഗീയ വൽക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിൽ ആരും വഞ്ചിതരാകരുതെന്നും ആക്ഷൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ സി എ സുബൈർ സ്വാഗതം പറഞ്ഞു.
അഷ്റഫ് കാർള, നാസർ മൊഗ്രാൽ,
എ കെ ആരിഫ്, ലോകനാഥ് ഷെട്ടി, ലക്ഷ്മണ പ്രഭു, മാഹിൻ കേളോട്ട്, രഘുദേവൻ മാസ്റ്റർ,മഞ്ചുനാഥ ആൾവ, സബൂറ, സിദ്ദിഖ് ദണ്ഡഗോളി, അബ്ദുല്ലത്തീഫ് കുമ്പള , കെ ബി യൂസഫ്, അൻവർ സിറ്റി, രവി പൂജാരി, നിസാം, പൃഥ്വിരാജ് ഷെട്ടി, കെ വി യൂസുഫ്, തുടങ്ങിയവർ സംസാരിച്ചു.
*ടോൾ ബൂത്ത് വിരുദ്ധ ആക്ഷൻ കമ്മിറ്റി കുമ്പള*